Rohit Sharma and his team left the field after conceding defeat to England by 10 wickets in the T20 World Cup semi-final
അഡലെയ്ഡ് ഓവല്‍: മല പോലെ വന്ന് എലി പോലെ വിമാനം കയറുകയാണ് കേഴ് വി കേട്ട് ടീം ഇന്ത്യ.
ടി-20 ലോകകപ്പ് സെമി ഫൈനലില്‍ 10 വിക്കറ്റിന് ഇംഗ്ലണ്ടിനോട് തോല്‍വി സമ്മതിച്ച് രോഹിത് ശര്‍മയും കൂട്ടരും കളം വിട്ടു.
ഇന്ത്യയെ വീഴ്ത്തിയ ഇംഗ്‌ളണ്ട് ഫൈനലില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടും. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
കളിയുടെ എല്ലാ മേഖലകളിലും ഇംഗ്‌ളണ്ടിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. ഇന്ത്യന്‍ കളിക്കാരാകട്ടെ എല്ലാ മേഖലയിലും അമ്പേ പരാജയപ്പെട്ടു.
47 പന്തില്‍ നാലു ബൗണ്ടറിയും ഏഴു സിക്‌സും സഹിതം 86 റണ്‍സെടുത്ത ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോററായി. ഹെയില്‍സ് തന്നെയാണ് കളിയിലെ കേമന്‍. ഇംഗ്‌ളീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 49 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്നു സിക്‌സറും സഹിതം 80 റണ്‍സെടുത്ത് ഒപ്പം നിന്നു.
തുടക്കം മുതല്‍ ആക്രമിച്ചു തന്നെയാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ കളിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ തല്ലു വാങ്ങിക്കൂട്ടി.
ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 38 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് സമ്പാദിച്ചത് 63 റണ്‍സാണ്. മാറിമാറി ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞെങ്കിലും ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ എല്ലാവരെയും അടിച്ചുപറത്തി. 28 പന്തില്‍ ഹെയില്‍സ് ഫിഫ്റ്റി തികച്ചപ്പോള്‍ 36 പന്തില്‍ ബട്‌ലര്‍ അര്‍ധ ശതകം തികച്ചു.
ആദ്യ പത്ത് ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് എടുത്തെങ്കില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 98 റണ്‍സ് അടിച്ചുകൂട്ടി. ഫിഫ്റ്റിക്ക് പിന്നാലെ ബട്‌ലര്‍ ആഞ്ഞടിച്ചു. ഇതോടെ ഇന്ത്യന്‍ പരാജയം നേരത്തേയായി.
ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദില്‍ റഷിദും ക്രിസ് വോക്സും ഓരോ വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 168 റണ്‍സ് നേടിയത്. വിരാട് കോലിയും ഹര്‍ദിക് പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 33 പന്തില്‍ 63 റണ്‍സ് നേടിയ ഹാര്‍ദിക് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി 40 പന്തില്‍ 50 റണ്‍സെടുത്തു. ക്യാപ്ടന്‍ രോഹിത് ശര്‍മ 28 പന്തില്‍ 27 റണ്‍സാണ് സമ്പാദിച്ചത്. ടീം ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന സൂര്യകുമാര്‍ യാദവ് 10 പന്തില്‍ 14 റണ്‍സെടുത്തു പുറത്തായി.
Summary: India crash out of World Cup semi-finals with humiliating defeat, England win by 10 wickets. Rohit Sharma and his team left the field after conceding defeat to England by 10 wickets in the T20 World Cup semi-final.
COMMENTS