High court reject petition against governor
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പൊതുതാത്പര്യഹര്‍ജി തള്ളി ഹൈക്കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധിയെല്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
അതേസമയം സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കംചെയ്യാനുള്ള ബില്ലിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കി. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബില്ല് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചാലും ഗവര്‍ണര്‍ ഒപ്പുവച്ചെങ്കില്‍ മാത്രമേ അത് നിയമമാകുകയുള്ളൂ. ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാനാണ് സാധ്യത.
Keywords: High court, Governor, Petition, Reject
COMMENTS