High court chief justice vehicle blocked man arrested in Kochi
കൊച്ചി: മദ്യലഹരിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞയാള്‍ കസ്റ്റഡിയില്‍. ഇടുക്കി സ്വദേശി ഡിജോയാണ് അറസ്റ്റിലായത്. കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറാണ് ഇയാള്‍.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെ വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുകയായിരുന്ന ചീഫ് ജസ്റ്റീസിനെയും പൈലറ്റ് വാഹനത്തിനെയും പിന്തുടര്‍ന്ന ഡിജോ ഗോശ്രീ പാലത്തിനടുത്തുവച്ച് തടയുകയും അസഭ്യം പറയുകയുമായിരുന്നു.
ചീഫ് ജസ്റ്റീസിന്റെ ഗണ്‍മാനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഗണ്‍മാന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: High court chief justice, Car, Block, Arrest
COMMENTS