High court about KTU VC issue
കൊച്ചി: കെ.ടി.യു താല്‍ക്കാലിക വിസിയുടെ നിയമനം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.സിസ തോമസിന് വിസിയുടെ ചുമതല നല്‍കിയ ഗവര്‍ണറുടെ നടപടി റദ്ദുചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
ഹര്‍ജിയില്‍ യു.ജി.സിയെ കോടതി കക്ഷി ചേര്‍ത്തു. വിഷയം വെള്ളിയാഴ്ച പരിഗണിക്കുമെന്നും അന്ന് എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ നിയമനം റദ്ദുചെയ്താല്‍ സര്‍കലാശാലയ്ക്ക് വിസിയില്ലാതാകുമെന്നും അതുകൊണ്ട് ഈ വിഷയം പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
Keywords: High court, KTU, VC, Stay
COMMENTS