High court about double tax for tourist vehicles
കൊച്ചി: അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ബസുകള്‍ക്ക് കേരളത്തിലും നികുതി പിരിക്കാമെന്ന് ഹൈക്കോടതി. നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെത്തുന്ന അന്യ സംസ്ഥാന ബസുകളില്‍ നിന്ന് നികുതി പിരിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് ആ നികുതി കൂടാതെയുള്ള സംസ്ഥാന നികുതി പിരിവ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള നീക്കമെന്നായിരുന്നു ബസുടമകളുടെ ആരോപണം.
എന്നാല്‍ ഇത്തരത്തില്‍ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ളതാണെന്നും അതിനാല്‍ അതിന് സാങ്കേതികമായി തടസ്സമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Keywords: High court, double tax, Tourist vehicles


COMMENTS