Governor's letter to rastrapathi against CM Pinarayi Vijayan
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തു നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നും അതിനാല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ കത്തു നല്‍കിയത്. അതിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറി.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശയാത്ര പോയത് അറിയിച്ചില്ലെന്നും ഭരണച്ചുമതലയുടെ ക്രമീകരണവും അറിയിച്ചില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആര്‍ക്കാണ് പകരം ചുമതല നല്‍കിയതെന്നും അറിയിച്ചില്ലെന്നും ഇത് ചട്ടലംഘനമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Keywords: Governor, Letter, Rastrapathi, Prime minister, CM
COMMENTS