LDF rajbhavan march
തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എന്തു നടപടി എടുത്തുവെന്ന് വ്യക്തമാക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ ജീവനക്കാര്‍ സമരത്തിനെത്തിയതെന്ന് വ്യക്തമാക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ക്ക് ബി.ജെ.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതുസംബന്ധിച്ച് പ്രധാനപ്പെട്ട തസ്തികകളില്‍ ജോലി ചെയ്യുന്ന ഏഴുപേര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത വീഡിയോയും ഫോട്ടോകളും ഉള്‍പ്പെടുത്തി ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.
Keywords: Governor, Letter, LDF rajbhavan march, Chief secretary
COMMENTS