Governor is against two channels
കൊച്ചി: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്നു പറഞ്ഞാണ് കൈരളി, മീഡിയ വണ്‍ എന്നീ ചാനലുകളെ ഗവര്‍ണര്‍ പുറത്താക്കിയത്. സര്‍വകലാശാല വിഷയത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ഗവര്‍ണറുടെ നടപടി.
എന്നാല്‍ രാജ്ഭവനില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടാണ് വന്നതെന്ന് അറിയിച്ചപ്പോള്‍ ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പിഴവു പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് തനിക്കെതിരെ ഈ ചാനലുകള്‍ പ്രചാരണം നടത്തുന്നുയെന്നു കാട്ടിയാണ് ഗവര്‍ണറുടെ നടപടി.
വൈസ് ചാന്‍സലര്‍മാരുടെ മറുപടി വായിച്ച ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മേയറുടെ കത്ത് പുറത്തു വന്നതുപോലെ ഇനിയും ധാരാളം കത്തുകള്‍ പുറത്തുവരാനുണ്ടെന്നും ഇതിലെല്ലാം സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Keywords: Governor, Two channels, Press meet
COMMENTS