Governor is against government
കൊച്ചി: യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് തന്നെ നീക്കാനുള്ള അധികാരം സര്‍ക്കാരിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമവിരുദ്ധമായി തന്നെ നീക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്നും കാലങ്ങളായി കേരളത്തില്‍ ഗവര്‍ണര്‍മാരാണ് ചാന്‍സലര്‍മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വകലാശാലകളില്‍ ഒരു തരത്തിലുമുള്ള നിയമലംഘനവും അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ വ്യക്തികള്‍ക്കല്ല പ്രാധാന്യമെന്നും യോഗ്യതയാണ് പരിഗണിക്കേണ്ടതെന്നും വ്യക്തമാക്കി.
കെ.ടി.യു താല്‍ക്കാലിക വൈസ് ചാന്‍സലാറായി നിയമിതയായ ഡോ.സിസ തോമസിന് ഉദ്യോഗസ്ഥരുടെനിസ്സഹകരണം കാരണം ജോലിചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Governor, University, KTU, Government
COMMENTS