ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനില്‍ രാഷ്ട്രീയ നിയമന...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം നടന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി തയ്യാറാണോയെന്നും അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സംസ്ഥാനത്ത് ഗവര്‍ണര്‍ സമാന്തര ഭരണമാണ് നടത്തുന്നതെന്നുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കി.
കണ്ണൂര്‍ വി.സി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടപ്പോള്‍ മാത്രമാണ് താന്‍ ഇടപെട്ടതെന്നും സര്‍വകലാശാലകളിലെ സര്‍ക്കാര്‍ നിയമനത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ കള്ളക്കടത്തു വിഷയത്തിലും താന്‍ ഇടപെടുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
Keywords: Governor, Chief minister, VC, Gold smuggling
COMMENTS