Governor is about government orrdinance against him
തിരുവനന്തപുരം: തനിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് സൂചന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യമറിയിച്ചത്.
ചാന്‍സലറിനെ എന്തിനാണ് മാറ്റുന്നതെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണമെന്നും വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് സുപ്രീംകോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ യു.ജി.സി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമനത്തിന് മുകളിലാണെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത് ഭീകരവാദികളെപ്പോലെയാണെന്നും തന്നെ ഭീഷണിപ്പെടുത്തുന്നുയെന്നും എന്നാല്‍ ഭീഷണിക്ക് താന്‍ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹുമാനമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും താന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും എന്തു തന്നെയായാലും പിന്നോട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇങ്ങോട്ടു പറയുന്ന അതേ ഭാഷയില്‍ തിരിച്ചു പറഞ്ഞാലേ ഇത്തരക്കാര്‍ക്ക് മനസ്സിലാകുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Governor, ordinance, CM, President
COMMENTS