Governor about todays LDF march
ന്യൂ ഡല്‍ഹി: രാജ്യത്ത് പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് ആരും കരുതേണ്ടെന്നും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് തിരുവനന്തപുരത്ത് തനിക്കെതിരെ നടക്കുന്ന ഇടതുപക്ഷ മാര്‍ച്ചിനെക്കുറിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി തന്റെയടുക്കലേക്ക് ഒരു ഓര്‍ഡിനന്‍സും വന്നിട്ടില്ലെന്നും അതിനാല്‍ അതെക്കുറിച്ച് തനിക്ക് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിലെ ബാഹ്യ ഇടപെടലുകളെക്കുറിച്ച് സുപ്രീംകോടതിയും ഹൈക്കോടതിയും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എല്ലാവര്‍ക്കും അതിനനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെല്ലായിടത്തും സര്‍വകലാശാലകളുടെ നടത്തിപ്പ് ചാന്‍സലര്‍ക്കാണെന്നും എന്നാല്‍ സംസ്ഥാനത്ത് ചാന്‍സലറെന്ന നിലയില്‍ താന്‍ തീര്‍ത്തും അസ്വസ്ഥനാണെന്നും രാഷ്ട്രീയ ഇടപെടല്‍ ശക്തമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോരുത്തരും അവരവരുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിപരമായി തനിക്കാരോടും ശത്രുതയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സര്‍ക്കാരിന്റെ ഒരു പ്രവര്‍ത്തനത്തിലും താനിടപെട്ടിട്ടില്ലെന്നും ഉണ്ടെന്നു തെളിയിച്ചാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
എന്നാല്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിലുള്ള സര്‍ക്കാരിന്റെ ആയിരം ഇടപെടലുകള്‍ തനിക്ക് കാണിച്ചുതരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ചാന്‍സലറാണെന്നും സര്‍ക്കാരല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സര്‍വകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം താന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും അവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിടുകയാണെന്നും താനവരോട് സംസാരിച്ചുവെന്നും വ്യക്തമാക്കി.
Keywords: Governor, LDF march, University, Politics
COMMENTS