Government is against governor
തിരുവനന്തപുരം: പുതുവര്‍ഷത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. അതിനായി ഡിസംബര്‍ അഞ്ചിനു ചേരുന്ന നിയമസഭാ സമ്മേളനം പതിനഞ്ചോടെ തല്‍ക്കാലം നിര്‍ത്തിവച്ച് ക്രിസ്തുമസിനു ശേഷം വീണ്ടും തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അങ്ങനെ വന്നാല്‍ ചട്ടപ്രകാരമുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയുള്ള പുതു വര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഒഴിവാക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ഇതിനായുള്ള നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.
Keywords: Governor, Government, Speech, Niyamasabha


COMMENTS