Government about retirement age
തിരുവനന്തപുരം: ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിക്കൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ പ്രതിപക്ഷമടക്കം നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ യുവജനസംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇടതു സംഘടനകളായ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
Keywords: Government, Retirement age, Freeze
COMMENTS