Government about K.M Basheer's murder case
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പ്രതികള്‍ക്കെതിരായ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കേസ് ഒഴിവാക്കാനും വാഹനാപകട കേസില്‍ മാത്രം വിചാരണ നടത്താനുമായിരുന്നു തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ വിധിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
Keywords: Government, K.M Basheer's murder case, Sriram Venkittaraman
COMMENTS