`Agnikul cosmos'
ചെന്നൈ: രാജ്യത്ത് ആദ്യ സ്വകാര്യ ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററിലാണ് ചെന്നൈയിലെ സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്‌മോസ് റോക്കറ്റ് വിക്ഷേപണ കേന്ദ്രം സജ്ജമാക്കിയത്.
ഇതിന്റെ ഉദ്ഘാടനം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് നിര്‍വഹിച്ചു. നവംബര്‍ 18 ന് ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ റോക്കറ്റ് വിക്ഷേപണകേന്ദ്രവുമൊരുങ്ങിയിരിക്കുന്നത്.
അഗ്നികുലിന്റെ അഗ്നിബാണ്‍ എന്ന റോക്കറ്റ് അടുത്ത വര്‍ഷം വിക്ഷേപണത്തിന് തയ്യാറായിരിക്കുമ്പോഴാണ് അവര്‍ ഇപ്പോള്‍ സ്വന്തമായി വിക്ഷേപണകേന്ദ്രവുമൊരുക്കിയിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകഎന്ന ലക്ഷ്യത്തോടെയാണ് അഗ്നികുല്‍ പ്രവര്‍ത്തിക്കുന്നത്.
Keywords: `Agnikul cosmos', private rocket launching centre, Open
COMMENTS