Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇംഗ്‌ളണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം

England beat Pakistan by five wickets to win their second T20 World Cup title. England beat Pakistan's target of 138 runs with 5 wickets to spare


മെല്‍ബണ്‍: പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. 

പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ ഇംഗ്‌ളണ്ട് മറികടക്കുകയായിരുന്നു. 2010ലും ഇംഗ്‌ളണ്ട് ടി20 ചാമ്പ്യന്മാരായിരുന്നു.

ബെന്‍ സ്റ്റോക്സും സാം കറനുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്പികള്‍. ഇതോടെ ഒരേസമയം ടി20, ഏകദിന ലോക കിരീടങ്ങള്‍ നേടിയ ടീമുമായി ഇംഗ്ലണ്ട്.

പാക്ക് ബൗളര്‍മാര്‍ ഇംഗ്‌ളീഷ് ബൗളര്‍മാരെ നന്നായി പരീക്ഷിച്ചുവെങ്കിലും പതറാതെ നിന്ന ബെന്‍ സ്റ്റോക്‌സ് ടി20 ക്രിക്കറ്റിലെ തന്റെ ആദ്യ അര്‍ദ്ധ സെഞ്ചുറി കുറിച്ചുകൊണ്ട് ടീമിനെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.

49 പന്തില്‍ 52 റണ്‍സുമായി സ്‌റ്റോക്‌സ് പുറത്താകാതെ നിന്നു. 

പാകിസ്ഥാന്‍ പൊരുതി നോക്കിയെങ്കിലും ഷഹീന്‍ അഫ്രീദി പരുക്ക് മൂലം സ്ലോഗ് ഓവറുകളില്‍ പിന്മാറിയത് തിരിച്ചടിയായി.

 

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 8 വിക്കറ്റ് വീഴ്ത്തിക്കൊണ്ട് 137 റണ്‍സില്‍ ഇംഗ്ലണ്ട് ഒതുക്കി. 

ഷാന്‍ മസൂദ് (28 പന്തില്‍ 38), ക്യാപ്റ്റന്‍ ബാബര്‍ അസം (28പന്തില്‍ 32), ഷദാബ് ഖാന്‍ (14 പന്തില്‍ 20) എന്നിവര്‍ക്കു മാത്രമാണ് പാക് നിരയില്‍ പ്രതിരോധിച്ചു നില്ക്കാനായത്.

പാക് ഇന്നിങ്‌സില്‍ മൊത്തം പിറന്നത് രണ്ടു സിക്‌സറുകള്‍ മാത്രമെന്നറിയുമ്പോള്‍ ഇംഗ്‌ളീഷ് ബൗളിംഗിന്റെ കരുത്തു വ്യക്തമാകും.

നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദും ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങി. ക്രിസ് ജോര്‍ഡാന്‍ 27 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി.

കളിയിലെ താരവും ടൂര്‍ണമെന്റിലെ താരവും സാം കറനാണ്. 


Siummary: England beat Pakistan by five wickets to win their second T20 World Cup title. England beat Pakistan's target of 138 runs with 5 wickets to spare. England were T20 champions in 2010 as well.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇംഗ്‌ളണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം
പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇംഗ്‌ളണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം
England beat Pakistan by five wickets to win their second T20 World Cup title. England beat Pakistan's target of 138 runs with 5 wickets to spare
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJDPKVeAOXiT5g5XsN2K4CcxvK9X8yg3P8TDtQpRuOvjoekdFVexnQFU88QXb_pIX6qd_wDmpP3-JS37aSRGSltEbzwmarjgzsdJe3xwdVY5kD2c-QOL5g0mt3mPB0PO1qlzCQsfK-9e74ZuZmdpiksKeMFaLu3Z4avmEVziXax7jle1FHCoR9JMaLHQ/s320/england%20beat%20pakistan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJDPKVeAOXiT5g5XsN2K4CcxvK9X8yg3P8TDtQpRuOvjoekdFVexnQFU88QXb_pIX6qd_wDmpP3-JS37aSRGSltEbzwmarjgzsdJe3xwdVY5kD2c-QOL5g0mt3mPB0PO1qlzCQsfK-9e74ZuZmdpiksKeMFaLu3Z4avmEVziXax7jle1FHCoR9JMaLHQ/s72-c/england%20beat%20pakistan.jpg
www.vyganews.com
https://www.vyganews.com/2022/11/england-beat-pakistan-by-five-wickets.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/11/england-beat-pakistan-by-five-wickets.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy