In the first match of the 22nd World Cup football tournament, Ecuador defeated the hosts Qatar by two goals. After a colorful opening ceremony
ദോഹ: ഇരുപത്തിരണ്ടാം ലോക കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇക്വഡോര്‍.
വര്‍ണാഭമായ ഉദ്ഘാടന ചടങ്ങിനു ശേഷം നടന്ന മത്സരം ഏതാണ്ട് ഏകപക്ഷീയമായിരുന്നു.
ഇക്വഡോര്‍ ക്യാപ്ടന്‍ എനര്‍ വലന്‍സിയയുടെ ഗംഭീര പ്രകടനമാണ് ലോകകപ്പിന്റെ ആദ്യദിനത്തില്‍ ഇക്വഡോറിന് തിളക്കമാര്‍ന്ന ജയം സമ്മാനിച്ചത്.
16, 31 മിനിറ്റുകളിലായി ക്യാപ്റ്റന്‍ വലന്‍സിയ ഇക്വഡോറിനായി നേടിയ ഗോളാണ് വിജയം നിര്‍ണയിച്ചത്.
മൂന്നാം മിനിറ്റില്‍ വലയിലേക്കെത്തിച്ച ഗോള്‍ വാര്‍ സിസ്റ്റം ഫൗളായി പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ ഇക്വഡോര്‍ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു.
തുടക്കം മുതല്‍ കളി ഇക്വഡോറിന്റെ നിയന്ത്രണത്തിലായിരുന്നു. മൂന്നാം മിനിറ്റില്‍ ഫെലിക്‌സ് ടോറസിന്റെ തകര്‍പ്പന്‍ ഓവര്‍ഹെഡ് പാസിനെ വലന്‍സിയ തലകൊണ്ട് ചെത്തി വലയിലാക്കി.
ആദ്യം ഗോള്‍ അംഗീകരിക്കപ്പെട്ടു. പക്ഷേ, അഞ്ചാം മിനിറ്റില്‍ വാര്‍ സിസ്റ്റം വഴിയുള്ള പരിശോധനയില്‍ ഓഫ്‌സൈഡ് കണ്ടെത്തിയതോടെ ആ ഗോള്‍ ഇക്വഡോറിനു നഷ്ടമായി.
പക്ഷേ, പതിനാറാം മിനിറ്റില്‍ ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റനെ ഖത്തറിന്റെ ഗോളി അല്‍ ഷീബ് ബോക്‌സില്‍ വീഴ്ത്തി. തുടര്‍ന്ന് റഫറി ഇക്വഡോറിന് പെനല്‍റ്റി അനുവദിച്ചു.
പെനല്‍റ്റി എടുത്ത വലന്‍സിയ ഖത്തറിന്റെ വല കിലുക്കുക തന്നെ ചെയ്തു. ഇതോടെ, കളി ഇക്വഡോറിന്റെ നിയന്ത്രണത്തിലായി.
മുപ്പത്തൊന്നാം മിനിറ്റില്‍ വലതുവിങ്ങില്‍നിന്ന് പ്രസിയാഡോ ഉയര്‍ത്തി നല്‍കിയ പന്ത് വലന്‍സിയ കിടിലന്‍ ഹെഡറിലൂടെ പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിലാക്കി.
രണ്ടാം പകുതിയില്‍ ഖത്തര്‍ കുറച്ചുകൂടി ഒത്തിണക്കത്തോടെ കളിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു.
Summary: In the first match of the 22nd World Cup football tournament, Ecuador defeated the hosts Qatar by two goals. After a colorful opening ceremony, the match was almost one-sided.
COMMENTS