കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ തലശേരി പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് പിടികൂടി. രാജസ്ഥ...
കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ തലശേരി പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് പിടികൂടി.
രാജസ്ഥാനില്‍ നിന്നു വന്നു കേരളത്തില്‍ ജോലി ചെയ്യുന്ന കുടുംബത്തിലെ ഗണേശ് എന്ന ആറുവയസ്സുകാരനോടാണ് ശിഹ്ഷാദ് ക്രൂരമായി പെരുമാറിയത്.
ശിഹ്ഷാദിന്റെ ചവിട്ടേറ്റു കുട്ടി ദൂരേയ്ക്കു തെറിച്ചു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
തെറ്റായ ദിശയിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. കാര്‍ കണ്ട് കൗതുകം തോന്നിയ കുട്ടി അതില്‍ ഒന്നു തൊട്ടതിനു ശേഷം കാറില്‍ ചാരി നിന്നു. ഇതുകണ്ടു കുപിതനായ ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
ചവിട്ടേറ്റു തെറിച്ചുവീണ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടിയെ ചവിട്ടിവീഴ്ത്തുന്നതു കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും ആരെയും വകവയ്ക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. ഒടുവില്‍ സ്ഥലത്തുണ്ടായിരുന്ന ഒരു അഭിഭാഷകന്‍ പൊലീസിനെ വിവരമറിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സിസി ടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇന്നു രാവിലെയാണ് ശിഹ്ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവം വലിയ വാര്‍ത്തയായി മാറിയതോടെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. ബാലാവകാശ കമ്മിഷന്‍ ഇടപെട്ടതിനു പിന്നാലെയാണ് പൊലീസ് വധശ്രമത്തിനു കേസെടുത്തത്. മന്ത്രി വി ശിവന്‍ കുട്ടി സംഭവത്തില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
മനുഷ്യത്വം കടയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല. തലശ്ശേരിയിലെ സംഭവം ഞെട്ടലുണ്ടാക്കി. കാറില്‍ ചാരിനിന്നുപോയി എന്ന കുറ്റത്തിന് ആറു വയസ്സുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരരുതെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ രാഷ്ട്രീയ തലത്തില്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Summary: Kannur, Thalassery, Car, Rajastani Boy, Police, Shihsad
COMMENTS