Bail granted for Eldhose Kunnappilly
തിരുവനന്തപുരം: യുവതിയെ വക്കീല്‍ ഓഫീസില്‍ വച്ചു മര്‍ദ്ദിച്ചെന്ന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് മുന്‍കൂര്‍ ജാമ്യം.
ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുത്, സാക്ഷിയെ സ്വാധീനിക്കരുത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയോ തുല്യമായ ജാമ്യക്കാരെയോ ഹാജരാക്കണം എന്നിവയാണ് ഉപാധികള്‍.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. നേരത്തെ ഇതേ യുവതി സമര്‍പ്പിച്ച പീഡന പരാതിയിലും കോടതി എല്‍ദോസിന് ജാമ്യം അനുവദിച്ചിരുന്നു.
Keywords: Eldhose Kunnappilly, Bail, Court
COMMENTS