Amazone plans to cut off employees soon
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപരത്തില്‍ നമ്പര്‍ വണ്‍ ആയ ആമസോണും കൂട്ടത്തോടെ തൊഴിലാളികളെ പിരിച്ചുവിടുന്നു. ഈ ആഴ്ച 10,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു മുന്നോടിയായി ഒരു മാസത്തോളമായി ജീവനക്കാരെ വിലയിരുത്തുകയും അനുയോജ്യരല്ലാത്തവരോട് മറ്റ് ജോലികള്‍ നോക്കാന്‍ കമ്പനി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കമ്പനി കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുയെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്തു തന്നെ ട്വിറ്ററില്‍ നിന്നും 50 ശതമാനത്തോളവും ഫെയ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയില്‍ നിന്നും 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആമസോണും പിരിച്ചുവിടലിനൊരുങ്ങുന്നത്. എന്നാല്‍ 1.6 മില്യണ്‍ ജോലിക്കാരുള്ള ആമസോണില്‍ നിന്നും ഒരു ശതമാനം ആളുകളെ മാത്രമാണ് പിരിച്ചുവിടുന്നതെന്നാണ് ഈ വിഷയത്തില്‍ കമ്പനിയുടെ അവകാശവാദം.
COMMENTS