Actor B.Harikumar passes away
തിരുവനന്തപുരം: നടനും എഴുത്തുകാരനുമായ ബി.ഹരികുമാര്‍ (71) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.
അന്തരിച്ച നടന്‍ അടൂര്‍ ഭാസിയുടെ അനന്തിരവനാണ് ഹരികുമാര്‍. ദൂരദര്‍ശന്‍ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് അദ്ദേഹം. തുടര്‍ന്ന് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
സര്‍ഗം, കളമശേരിയില്‍ കല്യാണയോഗം, സാഗരം സാക്ഷി തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. 50 ല്‍പരം കഥാസമാഹാരങ്ങളും മുപ്പതില്‍പരം നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
Keywords: B.Harikumar, Cinema, Serial
COMMENTS