Xi Jinping took power as General Secretary of the Chinese Communist Party (CPC) and President of the country for a third term, leading Communist China
ബീജിങ് : കമ്മ്യൂണിസ്റ്റ് ചൈനയെ ഏകാധിപത്യത്തിലേക്കു നയിച്ചുകൊണ്ട് ഷി ജിന്‍പിങ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി (സി പി സി)യുടെ ജനറല്‍ സെക്രട്ടറിയായും രാജ്യത്തിന്റെ പ്രസിഡന്റുമായി മൂന്നാം തവണയും അധികാരം പിടിച്ചു.
മാവോ സേ തൂങിനു ശേഷം തുടര്‍ച്ചയായി രണ്ടിലധികം തവണ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ നേതാവുമായിരിക്കുന്നു ഷി. രണ്ടു തവണ അധികാരത്തിലിരുന്നവര്‍ ഒഴിയണമെന്ന ചട്ടം തിരുത്തിക്കൊണ്ടാണ് ആജീവനനാന്തം പ്രസിഡന്റും പാര്‍ട്ടി തലവനുമാവാന്‍ ഷി വഴിയൊരുക്കുന്നത്. ഇതിനായി പാര്‍ട്ടിയിലെ എതിരാളികളെയെല്ലാം ഒന്നോടെ ഷി നിശ്ശബ്ദരാക്കിയിരുന്നു. ഷി ഒഴികെ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവരെയെല്ലാം കേന്ദ്ര കമ്മിറ്റിയില്‍ നിന്നും മറ്റും ഒഴിവാക്കുകയും ചെയ്തു.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂര്‍ണ യോഗത്തില്‍ വച്ചാണ് പൊളിറ്റ് ബ്യൂറോയെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. വരുന്ന അഞ്ചു വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. 205 പൂര്‍ണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉള്‍പ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് ഇന്നു ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം തിരഞ്ഞെടുത്തത്. 133 അംഗ അച്ചടക്ക കേന്ദ്ര കമ്മിഷനെയും തിരഞ്ഞെടുത്തു.
ഏറ്റെടുക്കാനും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും സ്വയംസമര്‍പ്പിതരാകാന്‍ സിപിസിയടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യത്തെ ജനങ്ങളോട് ഷി ജിന്‍പിങ് പറഞ്ഞു.
COMMENTS