V.D Satheesan is against CM's foreign trip
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തോടൊപ്പമുള്ള യാത്രയില്‍ ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.
എന്ത് പരിപാടിക്കാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശത്ത് പോയതെന്ന് അറിയില്ലെന്നും രഹസ്യയാത്രയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സുതാര്യതയുമില്ലാത്ത യാത്രയാണിതെന്നും മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് പ്രതിപക്ഷം എതിരല്ലെന്നും എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ പോകുമ്പോള്‍ അതിന് കൃത്യമായ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ യാത്രകൊണ്ട് നാടിന് കാര്യമായ ഉപയോഗമൊന്നുമില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് കാര്യങ്ങള്‍ അറിയുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചു.
Keywords: V.D Satheesan, CM, Foreign trip
 

 
							     
							     
							     
							    
 
 
 
 
 
COMMENTS