V.D Satheesan about Eldhose Kunnappilli issue
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരായ പരാതിയില്‍ ഇരുവശവും അന്വേഷിച്ച ശേഷം നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എം.എല്‍.എയുടെ വശം കൂടി കേട്ടശേഷം സംഭവത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിന്തന്‍ ശിബിറില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമത്തിനെതിരായുള്ള പാര്‍ട്ടിയുടെ പൊതുവായ സമീപനം വ്യക്തമാക്കിയിട്ടുള്ളതാണെന്നും എന്നാല്‍ എല്‍ദോസുമായി ഇതുവരെ സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോയെന്നു പരിശോധിക്കുമെന്നും രണ്ടുവശവും പരിശോധിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D satheesan, Eldhose Kunnappilli, Attack, Court
COMMENTS