Vadakkencheri bus accident
പാലക്കാട്: വടക്കാഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ സ്‌കൂള്‍ ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരുമടക്കം ഒന്‍പത് പേര്‍ മരിച്ചു. അറുപത് പേര്‍ക്ക് പരിക്കേറ്റു, നാലുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. എറണാകുളം മുളന്തുരുത്തി മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗത്തിലായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ചതുപ്പിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇനി മുതല്‍ സ്‌കൂളില്‍ നിന്നും മറ്റും വിനോദയാത്ര പോകുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
Keywords: Vadakkenchery, Tourist bus accident, KSRTC bus


COMMENTS