Uniform colour code for tourist buses
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇതോടൊപ്പം നികുതി അടയ്ക്കാന്‍ സാവകാശവും സര്‍ക്കാര്‍ അനുവദിച്ചു. അടുത്തിടെ ടൂറിസ്റ്റ് ബസപകടം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഈ വര്‍ഷം ജൂണ്‍ മുതലാണ് സര്‍ക്കാര്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം വേണമെന്ന ഉത്തരവിറക്കിയത്.
അതേസമയം ബസുകളുടെ നിറം മാറ്റാന്‍ സാവകാശം തേടി ബസ് ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചു. നിറം മാറ്റാന്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും സമയം വേണമെന്നും 1.20 ലക്ഷം രൂപയോളം ഇതിന് ചെലവു വരുമെന്നും അതിനാല്‍ സാവകാശം വേണമെന്നുമാണ് ബസുടമകളുടെ ആവശ്യം.
Keywords: Colour code, Tourist buses, Government
COMMENTS