Under passage collapses in Kasaragod
കാസര്‍കോട്: പെരിയയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ അടിപ്പാതയുടെ മുകള്‍ഭാഗം തകര്‍ന്നുവീണു. ഒരാള്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പെരിയ ടൗണില്‍ കല്ലോട്ട് റോഡിന്റെ അടിപ്പാതയില്‍ അപകടമുണ്ടായത്.
അടിപ്പാതയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൂണുകളുടെ ബലക്ഷയമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കരാര്‍ കമ്പനിക്കെതിരെ കേസെടുത്തു. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു.
Keywords: Kasaragod, Under passage collapses, Under construction
COMMENTS