Tamil actor Lokesh Rajendran passed away
ചെന്നൈ: തമിഴ് നടന്‍ ലോകേഷ് രാജേന്ദ്രന്‍ (34) അന്തരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മൂന്നു ദിവസം മുന്‍പ് അബോധാവസ്ഥയില്‍ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയ നടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.
150 ഓളം സീരിയലുകളിലും ഇരുപതോളം സിനിമകളിലും അഭിയിച്ചിട്ടുളള നടനാണ് ലോകേഷ്. ബാലതാരമായി അഭിനയരംഗത്തെത്തിയ ലോകേഷ് മര്‍മദേശം, ജീബൂംബാ എന്നീ തമിഴ് ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനാവുകയായിരുന്നു.
Keywords: Tamil actor, Lokesh, Suicide
COMMENTS