Swapna Suresh is against Sreeramakrishnan
കൊച്ചി: മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ശ്രീരാമകൃഷ്ണന്‍ നിഷേധിച്ചതിനു പിന്നാലെയാണ് മറുപടിയും സ്വകാര്യ ചിത്രങ്ങളുമായി അവര്‍ രംഗത്തെത്തിയത്.
തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ അവര്‍ ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ചു. കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അവര്‍ അറിയിച്ചു.
അതേസമയം സ്വപ്നയെ ഒറ്റയ്ക്ക് തന്റെ വസതിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഭര്‍ത്താവും മകനുമായാണ് അവര്‍ വന്നിരുന്നതെന്നും അനാവശ്യ മെസേജുകള്‍ അയച്ചിട്ടില്ലെന്നുമൊക്കെയായിരുന്നു ശ്രീരാമകൃഷ്ണന്റെ ഈ വിഷയത്തിലെ വിശദീകരണം.
തനിക്കെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
COMMENTS