Supreme court order about Hijab issue
ന്യൂഡല്‍ഹി: ഹിജാബ് വിഷയത്തില്‍ സുപ്രീംകോടതിയുടെ ഭിന്നവിധി. വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കണമോയെന്ന വിഷയത്തിലാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി വന്നിരിക്കുന്നത്.
ഒരു ബെഞ്ച് കര്‍ണ്ണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോള്‍ മറ്റൊരു ബെഞ്ച് വിധിക്കെതിരായ ഹര്‍ജികള്‍ തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് വിഷയം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ വിശാല ബെഞ്ചിന് വിട്ടു.
കര്‍ണ്ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി.
Keywords: Supreme court, Order, Hijab, Karnataka High court


COMMENTS