സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം വെറുതെയായി, ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പതു റണ്‍സ് ജയം

Sanju Samson's one-man fight was not enough to win India. South Africa defeated India by nine runs in the first ODI


ലഖ്‌നൗ : മഴ കളിച്ച മത്സരത്തില്‍ സഞ്ജു സാംസണ്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയെ ജയിപ്പിക്കാന്‍ മതിയായില്ല. ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ഒന്‍പതു റണ്‍സിനു പരാജയപ്പെടുത്തി.

63 പന്തില്‍ 86 റണ്‍സെടുത്ത സഞ്ജുവിനു പിന്തുണ നല്കാന്‍ ആരുമില്ലാതെ പോയതാണ് ഇന്ത്യ പരാജയപ്പെടാന്‍ കാരണം.

മഴ നിമിത്തം 40 ഓവറായി വെട്ടുച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു.

മറുപടിക്ക് ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം എട്ടു വിക്കറ്റിന് 240 എന്ന നിലയില്‍ അവസാനിച്ചു.

ഇന്ത്യന്‍ നിരയില്‍ ക്യാപ്ടന്‍ ശിഖര്‍ ധവാനും (4), ഓപ്പണര്‍ ശുഭ് മാന്‍ ഗില്ലും (3) നിരാശപ്പെടുത്തി. പിന്നാലെ ഇറങ്ങിയ റിതുരാജ് ഗെയ്ക്ക് വാദിന് 42 പന്തില്‍ നേടാനായത് 19 റണ്‍സ്. ഇഷാന്‍ കിഷനാവട്ടെ 37 പന്തില്‍ 20 റണ്‍സ് നേടി പുറത്തായി.

പിന്നീടു വന്ന ശ്രേയസ് അയ്യര്‍ 37 പന്തില്‍ 50 നേടി കളി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. അയ്യര്‍ക്കു കൂട്ടായി ഇറങ്ങിയ സഞ്ജുവും 50 റണ്‍സ് വരെ മെല്ലെപ്പോക്കായിരുന്നു. പിന്നീട് കത്തിക്കയറിയ സഞ്ജു ഒന്‍പത് ഫോറിന്റെയും മൂന്നു സിക്‌സിന്റെയും അകമ്പടിയോടെ 86 റണ്‍സ് നേടി.

അയ്യര്‍ വീണതിനു പിന്നാലെ വന്ന ശാര്‍ദുല്‍ താക്കൂര്‍ 31 പന്തില്‍ 33 റണ്‍സ് നേടി പ്രതീക്ഷ പകര്‍ന്നെങ്കിലും അതിനു ശേഷം വന്നവരെല്ലാം ഒന്നൊന്നായി മടങ്ങിയപ്പോള്‍ സഞ്ജുവിനു പിന്തുണ നല്കാന്‍ ആരുമില്ലാതെ പോയി. തുടക്കക്കാര്‍ പാഴാക്കിയ പന്തുകള്‍ കൂടി നോക്കിയാല്‍ ഇന്ത്യയ്ക്കു ജയിക്കാമായിരുന്ന മത്സരം വ്യക്തമായ ഗെയിം പ്‌ളാനില്ലാത്തതുകൊണ്ടു നഷ്ടപ്പെടുകയായിരുന്നു.

നാലു വിക്കറ്റിനു 10 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക്, പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഹെന്റിച് ക്ലാസന്‍- ഡേവിഡ് മില്ലര്‍ സഖ്യം നല്കിയ ഗംഭീര സംഭാവനയാണ് മികച്ച ടോട്ടല്‍ ഉയര്‍ത്താന്‍ സഹായകമായത്.

106 പന്തില്‍ 139 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 63 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം മില്ലര്‍ 75 റണ്‍സെടുത്തു. 65 പന്തില്‍ നിന്ന് ക്ലാസന്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 74 റണ്‍സെടുത്തു. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് 54 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 48 റണ്‍സെടുത്തു.

എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം രണ്ടു വിക്കറ്റ് വീഴ്ത്തിയ ശാര്‍ദൂല്‍ താക്കൂറിന്റെ പ്രകടനം ഇന്ത്യയ്കക്് ആശ്വാസമായി. ശാര്‍ദൂല്‍ 35 റണ്‍സ് വഴങ്ങി.

എട്ട് ഓവറില്‍ 39 റണ്‍സ് വഴങ്ങി കുല്‍ദീപ് യാദവ് ഒരു വിക്കറ്റെടുത്തു. രവി ബിഷ്‌ണോയ് എട്ട് ഓവറില്‍ 69 വിട്ടുകൊടുത്തുകൊണ്ട് ഒരു വിക്കറ്റ് വീഴ്ത്തി.

ആവേശ് ഖാന്‍ എട്ട് ഓവറില്‍ 51 റണ്‍സും മുഹമ്മദ് സിറാജ് എട്ട് ഓവറില്‍ 49 റണ്‍സും വഴങ്ങി.


Summary: Sanju Samson's one-man fight was not enough to win India. South Africa defeated India by nine runs in the first ODI. The reason for India's defeat was that Sanju, who scored 86 runs off 63 balls, had no one to support him.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം വെറുതെയായി, ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പതു റണ്‍സ് ജയം
സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം വെറുതെയായി, ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പതു റണ്‍സ് ജയം
Sanju Samson's one-man fight was not enough to win India. South Africa defeated India by nine runs in the first ODI
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7yPzkzjgwga4zCvjtso71f3SMCFGVSzoxHJKa2c_84J9sSUfdHL5gYUrYj6WMijgqe7fxWeHSaBHMC5wL1Io4jm64hMT6BF4i_gkGd2k9zAx1eC42QM4p2UuUQTUitOKHQth3ED25RWyHk0xlCiD8RhxAhq4QZ2G2arCcN0yk3LBtnutPiMz3z2Zxwg/s320/sanju%20samson%20india.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7yPzkzjgwga4zCvjtso71f3SMCFGVSzoxHJKa2c_84J9sSUfdHL5gYUrYj6WMijgqe7fxWeHSaBHMC5wL1Io4jm64hMT6BF4i_gkGd2k9zAx1eC42QM4p2UuUQTUitOKHQth3ED25RWyHk0xlCiD8RhxAhq4QZ2G2arCcN0yk3LBtnutPiMz3z2Zxwg/s72-c/sanju%20samson%20india.jpg
www.vyganews.com
https://www.vyganews.com/2022/10/south-africa-defeated-india-by-nine-runs.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/10/south-africa-defeated-india-by-nine-runs.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy