Shashi Tharoor about president election
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ സാധാരണ പ്രവര്‍ത്തകരുടെ പിന്തുണ തനിക്കെന്ന് ശശി തരൂര്‍ എം.പി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം കേരളത്തില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
`പാര്‍ട്ടിയില്‍ മാറ്റം വരണം, നിങ്ങളിലാണ് പ്രതീക്ഷ' തുടങ്ങിയ പ്രതികരണങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പി.സി.സി പ്രസിഡന്റുമാര്‍ പരസ്യപിന്തുണ പ്രഖ്യാപിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റേത് നിഷ്പക്ഷ നിലപാടാണെന്നും എന്തുതന്നെയായാലും പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Shashi Tharoor, Election, KPCC, PCC
COMMENTS