Sharon murder case
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തിയത്. തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ അണുനാശിനി കുടിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് എട്ടു മണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്. ചോദ്യംചെയ്യലിനുശേഷം പുലര്‍ച്ചെ ഒരു മണിയോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വനിതാ പൊലീസുകാരുടെ കാവലില്‍ വിശ്രമിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇന്നു രാവിലെ പ്രതിയെ എസ്.പി ഓഫീസില്‍ ഹാജരാക്കാനിരിക്കെയാണ് ആത്മഹത്യാശ്രമം.
Keywords: Sharon murder case, Police station, Suicide
COMMENTS