T.J Chandrachoodan passes away
തിരുവനന്തപുരം: ആര്‍.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഡന്‍ (82) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആര്‍.എസ്.പി ദേശീയ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി രാഷ്ട്രീയ, സാമൂഹികരംഗത്തെ നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.
കോളേജ് അധ്യാപകന്‍, പി.എസ്.സി അംഗം തുടങ്ങി നിരവധി മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചന്ദ്രചൂഡന്‍ അനാരോഗ്യം കാരണം കുറച്ചു നാളുകളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു.
Keywords: RSP, T.J Chandrachoodan, Passes away
COMMENTS