Corporation issue
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ ഹോട്ടലിന് വാടകയ്ക്ക് നല്‍കിയ വിവാദത്തില്‍ നിന്ന് തടിയൂരി കോര്‍പ്പറേഷന്‍. സെക്രട്ടേറിയറ്റിന് സമീപത്തുള്ള സ്വകാര്യഹോട്ടലിന് റോഡരികില്‍ വാഹന പാര്‍ക്കിങ്ങിന് അനുവദിച്ച തീരുമാനം കോര്‍പ്പറേഷന്‍ റദ്ദാക്കി.
സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രിയടക്കം ഇടപെട്ടതിനെതുടര്‍ന്നാണ് നടപടി. വിഷയം നിയമവിരുദ്ധമാണെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് കോര്‍പറേഷനോട് വിശദീകരണം തേടിയിരുന്നു.
വ്യവസ്ഥകള്‍ ലംഘിച്ചാണ് നടപടിയെന്ന് കോര്‍പറേഷന്‍ സെക്രട്ടറിയും കരാര്‍ നിയമവിരുദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പും റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് തീരുമാനം റദ്ദാക്കാന്‍ കോര്‍പറേഷന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. റോഡരികില്‍ 5000 രൂപ വാടകയാണ് സ്വകാര്യ ഹോട്ടലും കോര്‍പറേഷനും തമ്മിലുള്ള കരാര്‍.
Keywords: Corporation, Contract, Hotel, Minister
COMMENTS