Eldhose Kunnappilli case
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരായ കേസില്‍ അഭിഭാഷകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷക സംഘടന. ഇതോടെ ഇന്നത്തെ ഹൈക്കോടതി നടപടികള്‍ സ്തംഭിച്ചു. സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
ഇതോടെ ഹൈക്കോടതിയില്‍ ഇന്നത്തെ കേസുകള്‍ മാറ്റിവച്ചു. ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി വക്കീല്‍ ഓഫീസില്‍ ചെന്നപ്പോള്‍ അവിടെവച്ച് മര്‍ദ്ദിച്ചെന്ന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മൂന്ന് അഭിഭാഷകരെയും പ്രതിചേര്‍ക്കുകയായിരുന്നു.
Keywords: Lawyers, Protest, High court, Eldhose Kunnappilli case
COMMENTS