The police arrested Muthukumar (51), a native of Alappuzha Pathirapally, in the incident of killing a young man named Bindumon and burying him
ചങ്ങനാശേരി: ബിന്ദുമോന്‍ എന്ന യുവാവിനെ കൊന്ന് വീടിനടുത്ത ഷെഡില്‍ കുഴിച്ചിട്ട സംഭവത്തില്‍ സുഹൃത്ത് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാറിനെ (51) പൊലീസ് അറസ്റ്റുചെയ്തു.
ബി.ജെ.പി ആലപ്പുഴ ആര്യാട് ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി അംഗം കൂടിയാണ് വല്ലുക്കുന്ന് കിഴക്കേവേളിയില്‍ ബിന്ദുമോന്‍. ആലപ്പുഴ കലവൂരില്‍ നിന്നാണ് മുത്തുകുമാറിനെ പിടികൂടിയത്.
ഇന്നലെയാണ് ബിന്ദുമോന്റെ മൃതദേഹം മുത്തുകുമാര്‍ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന ഷെഡില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഒരു മനുഷ്യന്റെ വലുപ്പത്തില്‍ ഷെഡില്‍ പുതുതായി കോണ്‍ക്രീറ്റ് ഇട്ടിരുന്നതും അത് അല്പം ഉയര്‍ന്നിരുന്നതും സംശയം ജനിപ്പിക്കുകയായിരുന്നു.
മൂന്നടി ആഴത്തില്‍ മൃതദേഹം ചരിച്ചിട്ട നിലയിലായിരുന്നു. ബിന്ദുമോനെ ആലപ്പുഴയില്‍ നിന്ന് മുത്തുകുമാര്‍ ചങ്ങനാശ്ശേരിയിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയോ, മറ്റെവിടെയെങ്കിലും വച്ച് കൊന്ന ശേഷം മൃതദേഹം വീട്ടിലെത്തിച്ച് കുഴിച്ചുമൂടിയതാണോ എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ബന്ധുവിന്റെ മരണവിവരം അറിഞ്ഞു ചമ്പക്കുളത്തേയ്ക്കു പോയ ബിന്ദുമോനെ 26 മുതല്‍ കാണാനില്ലായിരുന്നു.
ബിന്ദുമോന്‍ അവിവാഹിതനാണ്. പിതാവ് പുരുഷന്‍, അമ്മ കമല. സഹോദരങ്ങള്‍: ഷണ്‍മുഖന്‍, സജി.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുതുപ്പള്ളി വാകത്താനം ഇരവിനല്ലൂരിലെ തോട്ടില്‍ ബിന്ദുമോന്റെ ബൈക്ക് കണ്ടെത്തി.
ബിന്ദുകുമാര്‍ അവസാനമായി വിളിച്ചത് മുത്തുകുമാറിനെയാണെന്നു ഫോണ്‍ കോള്‍ റെക്കോഡ് പരിശോധിച്ചതില്‍ നിന്നു വ്യക്തമായി. മുത്തുകുമാറിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. ഇതോടെ പൊലീസിനു സംശയമേറി.
ഇതിനിടെ, ബിന്ദുമോനെ 'ഞാന്‍ തട്ടി'യെന്ന് മുത്തുകുമാര്‍ മദ്യലഹരിയില്‍ ചിലരോട് പറഞ്ഞതായും പൊലീസിന് വിവരം കിട്ടി.
വീടിന്റെ ടൈല്‍, സ്റ്റീല്‍ വര്‍ക്കുകള്‍ ചെയ്യുന്ന ബിന്ദുമോന് നിര്‍മ്മാണ തൊഴിലാളിയായ മുത്തുകുമാറുമായി വളരെക്കാലമായി അടുപ്പമുണ്ട്. ആലപ്പുഴയിലെ വീടുവിറ്റശേഷം മുത്തുകുമാര്‍ പൂവത്തിന് സമീപമുള്ള ഭാര്യവീട്ടിലായിരുന്നു താമസം.
നാലുമാസം മുന്‍പ് ഭാര്യ വിദേശത്ത് പോയി. ഇതോടെ മൂന്ന് മക്കളുമൊത്ത് എ.സി കോളനിയിലുള്ള വീട്ടില്‍ വാടകയ്ക്ക് എത്തുകയായിരുന്നു.
നാലു ദിവസം മുന്‍പ് മുത്തുകുമാര്‍ മക്കളെ സഹോദരിയുടെ നാലുകോടിയിലെ വീട്ടില്‍ കൊണ്ടാക്കി.
COMMENTS