സ്വന്തം ലേഖകന്‍ കൊച്ചി: തന്നെ ആറു മാസത്തേയ്ക്കു സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടി നടപടി അംഗീകരിക്കുകയാണെന്നും തന്റെ നിരപരാധിത്വം കാലം ത...
സ്വന്തം ലേഖകന്‍
കൊച്ചി: തന്നെ ആറു മാസത്തേയ്ക്കു സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടി നടപടി അംഗീകരിക്കുകയാണെന്നും തന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളില്‍.
നിരപരാധിയെന്ന് ഉറച്ച ബോധ്യമുണ്ട്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. വളര്‍ത്തി വലുതാക്കിയ പാര്‍ട്ടി പറയുന്നതെന്തും അംഗീകരിക്കും.
ഇക്കാര്യത്തെപ്പറ്റി കെപിസിസി അധ്യക്ഷനുമായി സംസാരിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണം നടത്തുന്നില്ല.
എല്‍ദോസ് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞഇരുന്നു. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. എല്‍ദോസിനെതിരേ ശക്തമായ നടപടി വേണമെന്ന് കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
ആരാണ് യഥാര്‍ത്ഥ കുറ്റവാളിയെന്ന് കാലം തെളിയിക്കും. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണെന്നും എല്‍ദോസ് പറയുന്നു.
തന്റെ നിരപരാധിത്വം പോകെപ്പോകെ പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും എല്‍ദോസ് പറയുന്നു.
Summary: MLA Eldos Kunnappillil, who was accused in the rape case, said that he accepts the action of the Congress party which suspended him for six months and that time will prove his innocence. He is firmly convinced that he is innocent. The party has been informed about this, he says.
COMMENTS