Mammootty is about Sreenath Bhasi issue
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയ നടപടിക്കെതിരെ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.
`റോഷാക്ക്' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിലക്കിയിട്ടില്ലെന്നാണ് താന്‍ അറിഞ്ഞിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. അവതാരകയെ അപമാനിച്ച സംഭവത്തിലാണ് നടന്‍ ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയത്.
Keywords: Mammootty, Sreenath Bhasi, Press meet
COMMENTS