Lokayukta notice against K.K Shailaja
കൊച്ചി: മുന്‍മന്ത്രി കെ.കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ്. കോവിഡ് കാലത്ത് അധിക വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയെന്ന ഹര്‍ജിയിലാണ് നോട്ടീസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി.
കോവിഡ് ആരംഭകാലത്ത് 450 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്ന തരത്തില്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയ്ക്ക് പരാതി നല്‍കിയത്.
450 രൂപയ്ക്ക് ലഭിച്ചിരുന്ന പി.പി.ഇ കിറ്റ് കെ.എം.എസ്.സി.എല്‍ മറ്റൊരു കമ്പനിയില്‍ നിന്ന് 1550 രൂപയ്ക്ക് വാങ്ങിയെന്നാണ് പരാതി. ഇതിനു മുന്‍പ് നിപയുടെ സമയത്ത് 550 രൂപയ്ക്കാണ് കെറോണ്‍ എന്ന കമ്പനി പി.പി.ഇ കിറ്റ് നല്‍കിയിരുന്നത്. അതേ വിലയ്ക്ക് നല്‍കാമെന്ന് അറിയിച്ചിട്ടും ആ കമ്പനിക്ക് കരാര്‍ നല്‍കാതെ 1550 രൂപയ്ക്ക് സണ്‍ ഫാര്‍മയ്ക്ക് കരാര്‍ നല്‍കുകയായിരുന്നു.
Keywords: Lokayukta, K.K Shailaja, PPE Kit
 

 
							     
							     
							     
							    
 
 
 
 
 
COMMENTS