CPM Politburo member and former state secretary Kodiyeri Balakrishnan passed away at Chennai Apollo Hospital around 8 pm after undergoing treatment
സ്വന്തം ലേഖകന്‍
ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ രാത്രി എട്ടു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്നലെ മുതല്‍ ആരോഗ്യനില വളരെ മോശമായിരുന്നു. ഇതിനിടെ പനിയും കടുത്തതോടെ രോഗനില വഷളാവുകയായിരുന്നു.
കണ്ണൂര്‍ പയ്യാമ്പലത്തായിരിക്കും അദ്ദേഹത്തിന് അന്ത്യ വിശ്രമ സ്ഥാനം ഒരുക്കുകയെന്നാണ് അറിയുന്നത്. മൃതദേഹം ചെന്നൈയില്‍ നിന്നു കണ്ണൂരിലേക്കു കൊണ്ടുപോകുമെന്നാണ് കുടുംബവൃത്തങ്ങള്‍ പറഞ്ഞത്. ആദ്യം തലശ്ശേരിയിലേക്കു പൊതു ദര്‍ശനത്തിനായി കൊണ്ടുപോകും. അവിടെനിന്നായിരിക്കും കണ്ണൂരിലേക്കു കൊണ്ടുപോവുക. തിരുവനന്തപുരത്ത് മൃതദേഹം എത്തിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്നു സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയ ശേഷം അദ്ദേഹം ചികിത്സയ്ക്കു ചെന്നൈയിലേക്കു പോവുകയായിരുന്നു.സിപിഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായിരുന്ന എം.വി. രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, ബിനീഷ്. മരുമക്കള്‍: ഡോ.അഖില, റിനീറ്റ. ആര്യന്‍ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ് എന്നിവരാണ് പേരക്കുട്ടികള്‍.
കോടിയേരിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. നാളെ ചെന്നൈയിലേക്കു പോകാനിരുന്ന പിണറായി നിര്യാണ വാര്‍ത്ത അറിഞ്ഞു കണ്ണൂരിലേക്കു പോവുയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അപ്പോളോ ആശുപത്രിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.Paid my last respects to @cpimspeak Polit Bureau Member and 3 time Kerala State Secy Thiru. Kodiyeri Balakrishnan.
— M.K.Stalin (@mkstalin) October 1, 2022
Com. Kodiyeri was an unyielding personality and was even jailed under MISA during the Emergency in 1975.
My heartfelt condolences to his family & CPI(M) comrades. pic.twitter.com/zFn2ZJ6ulJ
Summary: CPM Politburo member and former state secretary Kodiyeri Balakrishnan passed away at Chennai Apollo Hospital around 8 pmwhile undergoing treatment for cancer.
COMMENTS