Kodiyeri Balakrishnan was a leader who led the CPM with strength but gentleness in times of crisis
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : പ്രതിസന്ധികള്‍ നിറഞ്ഞ കാലത്ത് സിപിഎമ്മിനെ കരുത്തോടെയും എന്നാല്‍ സൗമ്യതയോടെയും നയിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ഭരണം ലഭിച്ചതിനു പിന്നിലും കോടിയേരിയുടെ സൗമ്യമായ നേതൃത്വത്തിന്റെ കൂടി പിന്‍ബലമുണ്ടായിരുന്നു.
ആറരവര്‍ഷം അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. അക്കാലമത്രയും അദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുവെന്നു തന്നെ പറയാം. അനന്യമായ സംഘടനാപാടവവും അതേസമയം, പറയേണ്ട കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ പറയുകയും ചെയ്യുമായിരുന്നു കോടിയേരി.
അതുകൊണ്ടുതന്നെ എതിരാളികളുടെ പോലും ഇഷ്ടം പിടിച്ചുപറ്റാന്‍ കോടിയേരിക്കു കഴിഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ ശത്രുവിനെ ഉഗ്രമായി എതിരിടുമ്പോഴും വ്യക്തിപരമായി അവരോടു സൗഹൃദം സൂക്ഷിക്കാന്‍ കോടിയേരിക്കു കഴിഞ്ഞിരുന്നു. അനാരോഗ്യം വേട്ടയാടുമ്പോഴും പാര്‍ട്ടി തന്നെയായിരുന്ന അദ്ദേഹത്തു മുഖ്യം.
പതിനാറാം വയസ്സിലാണ് കോടിയേരി പാര്‍ട്ടി അംഗമായത്. പതിനെട്ടാം വയസ്സില്‍ ലോക്കല്‍ സെക്രട്ടറിയായി. ഇതേസമയം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പിന്നീട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുമെത്തി.
അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരനായി കഴിഞ്ഞു. അന്നു ജയിലില്‍ പൊലീസ് മര്‍ദ്ദനത്തില്‍ അവശനായ സഹതടവുകാരന്‍ പിണറായി വിജയനെ സഹായിക്കാന്‍ ബാലകൃഷ്ണനുമുണ്ടായിരുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയപ്പോള്‍ ടി. ഗോവിന്ദന്‍ ആ സ്ഥാനത്തെത്തി. വൈകാതെ കോടിയേരി ജില്ലാ സെക്രട്ടറി പദത്തിലെത്തി.
1982, 1987, 2001, 2006, 2011 നിയസഭാ തിരഞ്ഞെടുപ്പുകളില്‍ തലശ്ശേരിയില്‍ മത്സരിച്ചു ജയിച്ചു. 2001ല്‍ പ്രതിപക്ഷ ഉപനേതാവ് പദത്തിലെത്തി.
2006ല്‍ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരടൂറിസം വകുപ്പ് മന്ത്രിയായി. 2008ല്‍ 54ാം വയസ്സില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി.
പിണറായി സെ്ക്രട്ടറിയായിരുന്ന കാലത്തില്‍ നിന്നു വ്യത്യസ്തമായി വിഭാഗീയതയുടെ കനലുകള്‍ അണയ്ക്കാന്‍ കോടിയേരിക്കു കഴിഞ്ഞു. 2018ല്‍ വീണ്ടും സെക്രട്ടറി പദത്തിലെത്തി.
2019ല്‍ ആരോഗ്യപ്രശ്നങ്ങള്‍ കോടിയേരിയെ അലട്ടാവന്‍ തുടങ്ങി. ഇതിനിടോ മക്കളുടെ പേരിലുള്ള വിവാദങ്ങളും അദ്ദേഹത്തെ വിഷമിപ്പിച്ചു. മകന്‍ ബിനോയ് കോടിയേരി ജയിലിലായതും കോടിയേരിയെ ഏറെ വിഷമിപ്പിച്ചു.
2020 നവംബര്‍ 13ന് പാര്‍ട്ടി സെക്രട്ടറി പദത്തില്‍നിന്ന് സ്വമേധയാ അവധിയെടുത്തു. തുടര്‍ന്ന് എ. വിജയരാഘവന്‍ ആക്ടിങ് സെക്രട്ടറിയായി.
അപ്പോഴും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ ചുമതല കോടിയേരി തന്നെ വഹിച്ചു. വിദേശത്തെ ചികിത്സയ്ക്കു ശേഷം വീണ്ടും സെക്രട്ടറി പദത്തിലേക്കു തിരിച്ചെത്തി. എന്നാല്‍ കഴിഞ്ഞമാസം ആരോഗ്യസ്ഥിതി വീണ്ടും മോശമായപ്പോള്‍ അദ്ദേഹം സ്വയം മാറുകയായിരുന്നു.
Summary: Kodiyeri Balakrishnan was a leader who led the CPM with strength but gentleness in times of crisis.
COMMENTS