K.M Basheer accident death case
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ മനപ്പൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികളിലാണ് നടപടി.
ശ്രീറാം വെങ്കിട്ടരാമനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ചു വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു എന്നീ കുറ്റങ്ങളും രണ്ടാം പ്രതിയായ വഫ ഫിറോസിനെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റവും മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് വിചാരണയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റി.
Keywords: K.M Basheer, Court, Sriram Venkitaraman, Wafa Firoz
COMMENTS