സ്വന്തം ലേഖകന്‍ കൊച്ചി:മോഹിപ്പിക്കുന്ന ജയത്തോടെ ഐ എസ് ല്‍ ഒമ്പതാം പതിപ്പില്‍ കേരളം തുടക്കമിട്ടു. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒന...
സ്വന്തം ലേഖകന്‍
കൊച്ചി:മോഹിപ്പിക്കുന്ന ജയത്തോടെ ഐ എസ് ല്‍ ഒമ്പതാം പതിപ്പില്‍ കേരളം തുടക്കമിട്ടു. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ തോല്പിച്ചു.
ഇവാന്‍ കല്യൂഷ്‌നിയുടെ ഇരട്ട ഗോള്‍ ബ്ലാസ്റ്റേഴ്‌സിനു വിജയത്തിലേക്കു വഴി തുറന്നു. അഡ്രിയാന്‍ ലൂണയാണ് കേരളത്തിന് ആദ്യഗോള്‍ സമ്മാനിച്ചത്. പിന്നീടായിരുന്നു ഇവാന്‍ കല്യൂഷ്‌നിയുടെ ഗംഭീര പ്രകടനം.
അലക്‌സ് ഈസ്റ്റ് ബംഗാളിനായി ഒരു ഗോള്‍ മടക്കി.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞക്കടലായിരുന്നു. ആ കടലിരമ്പത്തില്‍ കേരളത്തിനു ജയിക്കാതെ കഴിയില്ലായിരുന്നു.
🎥| Yellow Sea 🟡🐘#KBFC pic.twitter.com/uilIuCy38C
— Blasters Review (@BlastersReview) October 7, 2022
നിറം മങ്ങിയ ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയില്‍ കേരളം കത്തിക്കയറുകയായിരുന്നു.
എഴുപത്തിരണ്ടാം മിനിറ്റിലാണ് ലൂണ കേരളത്തെ മുന്നിലെത്തിച്ചത്. ആ ആഘോഷം അവസാനിക്കുന്നതിനു മുന്‍പു തന്നെ എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഇവാന്‍ കല്യൂഷ്‌നി വീണ്ടും വലകുലുക്കി. ബ്ലാസ്റ്റേഴ്സിന്റെ പിഴവ് മുതലെടുത്ത് ഈസ്റ്റ് ബംഗാളിനായി അലക്‌സ് ഒരു ഗോള്‍ മടക്കി.
എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ കന്നി മത്സരത്തിലെ രണ്ടാം ഗോള്‍ ഇവാന്‍ കല്യൂഷ്‌നി സ്വന്തമാക്കി.
We were waiting for this @ivanvuko19 feeling the yellow army 🥺🥺 #KBFC #KeralaBlasters #ISL pic.twitter.com/QcQbRaEbbq
— Abdul Rahiman Masood (@abdulrahmanmash) October 7, 2022
Summary: Kerala started the ninth edition of the ISL with an enthralling win. In the opening match, Kerala Blasters defeated East Bengal by three goals to one. Ivan Kalyushnyi's double goal paved the way for Blasters to victory. Adrian Luna scored the first goal for Kerala. Then there was the magnificent performance of Ivan Kalyuzhny.
COMMENTS