Manichan released from jail
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തകേസ് പ്രതി മണിച്ചന്‍ ജയില്‍ മോചിതനായി. കഴിഞ്ഞ ദിവസം മണിച്ചനെ പിഴയായി വിധിച്ച തുക അടയ്ക്കാതെ തന്നെ ഉടന്‍ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
പിഴ അച്ചില്ലെങ്കില്‍ 22 വര്‍ഷവും 9 മാസവുംകൂടി ജലില്‍ ശിക്ഷ അനുഭവിക്കണമെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സുപ്രീംകോടതി ഇതു തള്ളുകയായിരുന്നു. 30.45 ലക്ഷം രൂപയായിരുന്നു പിഴ തുക. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മോചനം.
പുറത്തിറങ്ങിയ മണിച്ചനെ സുഹൃത്തുക്കള്‍ മഞ്ഞ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇതോടെ 22 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മദ്യദുരന്തം നടന്ന അതേ ദിവസം തന്നെ മണിച്ചന്‍ ജയില്‍ മോചിതനായി. 2020 ഒക്ടോബര്‍ 21 നായിരുന്നു കല്ലുവാതുക്കല്‍ മദ്യദുരന്തമുണ്ടായത്.
Keywords: Manichan, released,Jail, Supreme court
COMMENTS