Jammu Kasmir encounter
കശ്മീര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍ മൂന്നപേര്‍ ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരണെന്ന് സുരക്ഷാസേന അറിയിച്ചു.
ഷോപ്പിയാനിലെ ദ്രാച് മേഖലയില്‍ ഇന്നലെ വൈകിട്ടോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അതില്‍ മൂന്നു ഭീകരരെയും ഇന്ന് മൂലു മേഖലയില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെയുമാണ് സുരക്ഷാസേന വധിച്ചത്.
ഇതില്‍ രണ്ടുപേരെ സേന തിരിച്ചറിഞ്ഞിട്ടുമുണ്ട്. പുല്‍വാമയില്‍ കഴിഞ്ഞ ദിവസം ഒരു പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍.
Keywords: Jammu Kasmir, Encounter, Police, Today
COMMENTS