ചരിത്രനദി തിരിച്ചൊഴുകുന്നു, ഇന്ത്യന്‍ വംശജന്‍ ഋഷി ഇനി ബ്രിട്ടനെ നയിക്കും

History records its poetic justice. Britain, which has dominated India for centuries, will now be led by an Indian. Rishi Sunak, of Indian origin


വെബ് ഡെസ്‌ക്

ലണ്ടന്‍ : ചരിത്രം അതിന്റെ കാവ്യനീതി കുറിക്കുന്നു. നൂറ്റാണ്ടുകള്‍ ഇന്ത്യയെ അടക്കിബ്്ഭരിച്ച ബ്രിട്ടനെ ഇനി ഇന്ത്യന്‍ വംശജയന്‍ നയിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനക് നാളെ ചുമതലയേല്‍ക്കും.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഞായറാഴ്ച നേതൃ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഋഷിക്കു വഴി തെളിഞ്ഞത്. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് നേതാവ് പെന്നി മോര്‍ഡൗണ്ടും 10 ഡൗണിംഗ് സ്ട്രീറ്റിലേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയത് ഋഷിക്കു മുന്നില്‍ വഴി സുഗമമാക്കി.

കുറഞ്ഞത് 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണയുള്ളവര്‍ക്കായിരുന്നു പ്രധാനമന്ത്രിക്കസേരയിലേക്കു മത്സരിക്കാന്‍ യോഗ്യത. വെള്ളിയാഴ്ച രാത്രിയോടെ സുനക് ടോറി നിയമനിര്‍മ്മാതാക്കളില്‍ നിന്ന് 200 ല്‍ പരം  പൊതു നാമനിര്‍ദ്ദേശങ്ങള്‍ സമ്പാദിച്ചിരുന്നു.


സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന രാജ്യത്തെ നയിക്കാന്‍ ഋഷിക്കു നന്നായി പാടുപെടേണ്ടിവരും. തന്റെ മുന്‍ഗാമി ലിസ് ട്രസ് പരാജയം സമ്മതിച്ച് പടിയിറങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് ഋഷി ചുമതല ഏല്ക്കുന്നത്.

42കാരനായ ഋഷി, ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ ഇന്ത്യന്‍ വംശജനുമാണ്. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണ് ഇത്... ജനത്തിനു നല്കുന്ന വാക്കുപാലിക്കാനായി  രാപകലില്ലാതെ പ്രവര്‍ത്തിക്കും'- ഇതായിരുന്നു ഋഷിയുടെ ആദ്യ പ്രതികരണം.

ഋഷി സുനക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു, 'ആഗോള വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും റോഡ്മാപ്പ് 2030 നടപ്പിലാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ചരിത്രപരമായ ബന്ധത്തെ ആധുനിക പങ്കാളിത്തമാക്കി മാറ്റുന്ന യുകെ ഇന്ത്യക്കാരുടെ ജീവബന്ധുവിന് പ്രത്യേക ദീപാവലി ആശംസകള്‍, ഇതായിരുന്നു മോഡിയുടെ ട്വീറ്റ്.


ഏഴു മാസത്തിനിടെ ബ്രിട്ടനിലെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്. പാര്‍ട്ടിയുടെ ആഭ്യന്തര തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പിന്തള്ളി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസ് 45 ദിവസം നീണ്ട ഭരണത്തിനൊടുവില്‍ ഒക്ടോബര്‍ 20-ന് രാജിവച്ചു.

കരീബിയന്‍ അവധിക്കാലം വെട്ടിച്ചുരുക്കി, കഴിഞ്ഞയാഴ്ച വീണ്ടും മത്സരിക്കാനെത്തിയ ബോറിസ്  ജോണ്‍സണ്‍, വേണ്ടത്ര പിന്തുണ കിട്ടാതെ വന്നതോടെ പിന്മാറുകയായിരുന്നു. മറ്റൊരു മത്സരാര്‍ത്ഥിയായ പെന്നി മോര്‍ഡൗണ്ടിനും  വേണ്ടത്ര പിന്തുണ കിട്ടിയില്ല. 

ഈ വര്‍ഷം ആദ്യം നേതൃമത്സരത്തിനിടെ ലിസ് ട്രസിന്റെ നികുതി വെട്ടിക്കുറയ്ക്കല്‍ അജണ്ടയെ റിഷി സുനക് വിമര്‍ശിച്ചിരുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കിയ ശേഷമേ നികുതി കുറയ്ക്കൂ എന്നും അദ്ദേഹം പറഞ്ഞു. 2029 ഓടെ ആദായനികുതി 20 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി കുറയ്ക്കാനുള്ള പദ്ധതിയും അദ്ദേഹം വിശദീകരിച്ചിരുന്നു.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷിയുടെ ഭാര്യ. കൃഷ്ണ സുനകും അനൗഷ്‌ക സുനകുമാണ് മക്കള്‍.

Summary: History records its poetic justice. Britain, which has dominated India for centuries, will now be led by an Indian. Rishi Sunak, who is of Indian origin, will take over as British Prime Minister tomorrow.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ചരിത്രനദി തിരിച്ചൊഴുകുന്നു, ഇന്ത്യന്‍ വംശജന്‍ ഋഷി ഇനി ബ്രിട്ടനെ നയിക്കും
ചരിത്രനദി തിരിച്ചൊഴുകുന്നു, ഇന്ത്യന്‍ വംശജന്‍ ഋഷി ഇനി ബ്രിട്ടനെ നയിക്കും
History records its poetic justice. Britain, which has dominated India for centuries, will now be led by an Indian. Rishi Sunak, of Indian origin
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6UnUXNZcsvj4Xn3REHJx94FmKxhAwHUyhSvxxnHOiP4I_AxCBraCA7XQeKYBe0n-BZ8Sr3KBdVXNo2BZVXx3US7TW3oczr73rsc2BzYxtSxtmURSUtgK5KlBvqxgDPb7-S-Ctr-AAYaZ7RVMVvOIn15NV2QUvpdsUscrE4OH8qs7v2B1ZnnoP1onG7w/s320/rishi%20sunak%20india%20UK%20PM.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6UnUXNZcsvj4Xn3REHJx94FmKxhAwHUyhSvxxnHOiP4I_AxCBraCA7XQeKYBe0n-BZ8Sr3KBdVXNo2BZVXx3US7TW3oczr73rsc2BzYxtSxtmURSUtgK5KlBvqxgDPb7-S-Ctr-AAYaZ7RVMVvOIn15NV2QUvpdsUscrE4OH8qs7v2B1ZnnoP1onG7w/s72-c/rishi%20sunak%20india%20UK%20PM.jpg
www.vyganews.com
https://www.vyganews.com/2022/10/indian-rishi-sunak-is-new-uk-pm.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/10/indian-rishi-sunak-is-new-uk-pm.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy