India beat Pakistan by four wickets to win the first match of the Twenty20 World Cup
മെല്‍ബണ്‍: ഉദ്വേഗം അതിന്റെ പരകോടിയിലെത്തിയ മത്സരത്തില്‍ പാകിസ്ഥാനെ നാലു വിക്കറ്റിനു തോല്പിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരം ജയിച്ചു.
ഒരര്‍ത്ഥത്തില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറില്‍ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്.
മുഹമ്മദ് നവാസായിരുന്നു അവസാന ഓവര്‍ എറിയാനെത്തിയത്. വിരാട് കോലിയും ഹര്‍ദിക് പാണ്ഡ്യയും രണ്ട് എന്‍ഡുകളില്‍ നില്‌ക്കെ നവാസിനുമേലുള്ള സമ്മര്‍ദ്ദം വളരെ കടുത്തതായിരുന്നു. അതു താങ്ങാനുള്ള ശേഷി നവാസിനില്ലായിരുന്നു. അതുകൂടിയാണ് ഇന്ത്യന്‍ ജയം ഉറപ്പാക്കിയത്.
The moment Rohit Sharma lifted Virat Kohli - The Best moment of this match. pic.twitter.com/bg0Sq8ZKp5
— CricketMAN2 (@ImTanujSingh) October 23, 2022
എങ്കിലും ആദ്യ പന്തില്‍ തന്നെ പാണ്ഡ്യയെ പുറത്താക്കി നവാസ് പാകിസ്ഥാന് പ്രതീക്ഷ പകര്‍ന്നു. പിന്നാലെ വന്നത് ദിനേഷ് കാര്‍ത്തിക്. ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം. അടുത്ത പന്ത് ഫുള്‍ ടോസായിരുന്നു. പക്ഷേ, ലോങ് ഓണിലേക്ക് പന്തു തിരിച്ചുവിട്ട് കാര്‍ത്തിക് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക്.
പിന്നെ നാലു പന്തില്‍ വേണ്ടത് 15 റണ്‍സ്. നവാസിനെ നേരിടാന്‍ സാക്ഷാല്‍ കോലിയും. അടുത്ത പന്ത് ലോങ് ഓണിലേക്കു തിരിച്ച് കോലി രണ്ടു റണ്‍സ് നേടി.
നാലാം പന്ത് നവാസിന്റെ വക ഫുള്‍ ടോസ്. ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ കോലിയുടെ വക കിടിലന്‍ ഒരു സിക്‌സ്. പാക് താരനിര നടുങ്ങി. തൊട്ടുപിന്നാലെ ഇടിത്തീ പോലെ അംപയര്‍ നോ ബോള്‍ വിളിച്ചു. പാക് ക്യാപ്ടന്‍ ബാബര്‍ അസം അതൃപ്തിയോടെ അംപയര്‍ക്കു മുന്നില്‍. പിന്നെ അംപയറുമായി നീണ്ട സംഭാഷണം.
ഫ്രീ ഹിറ്റ്. ഇന്ത്യയ്ക്കു വേണ്ടത് മൂന്നു പന്തില്‍ ആറു റണ്‍സ്. നവാസ് ആകെ പതറി. ഫ്രീ ഹിറ്റ് പന്ത് ഔട്ട് സൈഡ് ഓഫില്‍ എറിഞ്ഞു വൈഡ് ആക്കി. പിന്നെ ഇന്ത്യയ്ക്കു വേണ്ടത് അഞ്ചു റണ്‍സ്.
അടുത്തത് നവാസിന്റെ വക എണ്ണം പറഞ്ഞൊരു യോര്‍ക്കര്‍. സ്വീപ് ചെയ്യാന്‍ നോക്കിയ കോലിക്കു പിഴച്ചു. പന്ത് വിക്കറ്റ് തെറിപ്പിച്ചു. പക്ഷേ, ഫ്രീ ഹിറ്റ് പന്തായതിനാല്‍ കോലി രക്ഷപ്പെട്ടു. ഇതിനിടെ, കൂട്ടക്കുഴപ്പത്തിനിടെ കോലിയും കാര്‍ത്തിക്കും ചേര്‍ന്ന് മൂന്നു റണ്‍സ് ഓടിയെടുത്തു. പന്ത് സ്റ്റംപ് ഇളക്കിയതിനാല്‍ ഡെഡ് ബോളായി പരിഗണിക്കണമെന്നു പാക് താരങ്ങള്‍ ആവശ്യപ്പെട്ടു. അംപയര്‍ അംഗീകരിച്ചില്ല. ഇതോടെ ഇന്ത്യയ്ക്കു വേണ്ടത് രണ്ടു പന്തില്‍ രണ്ടു റണ്‍സ്.
അടുത്ത പന്തില്‍ ദിനേഷ് കാര്‍ത്തിക് സ്റ്റംപ്ഡ് ആയി പുറത്താവുന്നു. കാര്‍ത്തികിന്റെ പാഡില്‍ തട്ടി തെറിച്ച പന്ത് വിക്കറ്റ് കീപ്പര്‍ റിസ്വാന്‍ അതിവേഗത്തില്‍ കൈക്കലാക്കി വിക്കറ്റ് തെറിപ്പിച്ചു. വീണ്ടും സമ്മര്‍ദ്ദം.
അടുത്തതായി അശ്വിന്‍ എത്തുന്നു. ഒരു പന്തില്‍ വേണ്ടത് രണ്ടു റണ്‍സ്! നവാസിന്റെ അവസാന പന്ത് ലെഗ് സൈഡിലൂടെ പുറത്തേയ്ക്ക്. വൈഡ്. അശ്വിന്‍ കാഴ്ചക്കാരനായി നില്ക്കുന്നു. ഇരു ടീമുകളുടെയും സ്‌കോര്‍ തുല്യം.
YouTube Thumbnail be like
— Ranajoy Mitra (@RanajoyMitra5) October 23, 2022
Rohit Sharma ne diya Virat Kohli ko Dhobipacchad pic.twitter.com/BicXS77AZN
അടുത്ത പന്ത് മിഡ് ഓഫിലേക്കു തട്ടിയിട്ട് ഇന്ത്യ വിജയ റണ്‍ കുറിക്കുന്നു. ഇന്ത്യന്‍ നിരയില്‍ ആഹ്‌ളാദം അണപൊട്ടുന്നു. പാക് നിര സങ്കടക്കടലിലേക്കും.
ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തീര്‍ത്തും നിരാശപ്പെടുത്തി. രണ്ടു പേരുടെയും സമ്പാദ്യം നാലു റണ്‍സ് വീതം. പിന്നീട് എത്തിയ വിരാട് കോലി നങ്കൂരമിട്ടു. നല്ല പന്തുകള്‍ മാത്രം തിരഞ്ഞു കളിച്ചു കോലി തകര്‍ച്ച ഒഴിവാക്കി. സൂര്യകുമാര്‍ യാദവ് 10 പന്തില്‍ 15 റണ്‍സുമായി മടങ്ങി. ഇതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി. അടുത്തതായി വന്ന അക്‌സര്‍ പട്ടേല്‍ മൂന്നു പന്തില്‍ രണ്ടു റണ്‍സ് എടുത്തു തിരികെ പോയി.
പിന്നീട് കോലിക്കു കൂട്ടായി എത്തിയ ഹര്‍ദിക് പാണ്ഡ്യ 37 പന്തില്‍ 40 റണ്‍സെടുത്ത് അവസാന ഘട്ടം വരെ കൂട്ടായി നിന്നു. ഒരറ്റത്തു വിജയദാഹവുമായി നിന്ന കോലി നാലു സിക്‌സും ആറു ഫോറും സഹിതം 53 പന്തില്‍ 82 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
The moment Rohit Sharma lifted Virat Kohli - The Best moment of this match. pic.twitter.com/bg0Sq8ZKp5
— CricketMAN2 (@ImTanujSingh) October 23, 2022
പാക് നിരയില്‍ 42 പന്തില്‍ 52 റണ്‍സെടുത്ത ഷാന്‍ മസൂദും 34 പന്തില്‍ 51 റണ്‍സെടുത്ത ഇഫ്തികര്‍ അഹ്മദും മാത്രമാണ് തിളങ്ങിയത്. വാലറ്റത്ത് ഷഹീന്‍ അഫ്രീദ് എട്ടു പന്തില്‍ 16 റണ്‍സെടുത്തു.
ഇന്ത്യന്‍ നിരയില്‍ അര്‍ഷദീപ് സിംഗ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് നേടി.
പാകിസ്ഥാനു വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നസീം ഷാ ഒരു വിക്കറ്റ് നേടി.
Summary: India beat Pakistan by four wickets to win the first match of the Twenty20 World Cup
COMMENTS