Human sacrifice case in Thiruvalla
കൊച്ചി: തിരുവല്ല നരബലിക്കേസില്‍ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഭഗവല്‍ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
കേസിലെ ഒന്നാം പ്രതിയായ ഷാഫി കൊടും കുറ്റവാളിയാണെന്നും ഈ കേസിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവരേണ്ടത് അത്യാവശ്യമാണെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം പ്രതികള്‍ക്കുവേണ്ടിയുള്ള അഡ്വ. ആളൂരിന്റെ വാദം കോടതിയെ ചൊടിപ്പിക്കുകയും ഇയാളെ കോടതി താക്കീത് ചെയ്യുകയും ചെയ്തു.
Keywords: Human sacrifice case, Police custody, 12 days, Court
COMMENTS